ലെഹരിയെ നിയന്ത്രിക്കാനായില്ലെങ്കിൽ അക്രമങ്ങൾ കൊണ്ട് ജനം കഷ്ടപ്പെടും:
കെ.മൂസ്സ മൗലവി:
ലെഹരിയെ നിയന്ത്രിക്കാനായില്ലെങ്കിൽ അക്രമങ്ങൾ കൊണ്ട് ജനം കഷ്ടപ്പെടും:
കെ.മൂസ്സ മൗലവി:
ലെഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്സ്) നേത്രത്തിൽ കുന്ദമംഗലം മണ്ഡലം പരിതിയിലെ വീട്കൾ കേന്ദ്രീകരിച്ച് ലെഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്യാമ്പയിൻ നടത്താനുള്ള തീരുമാനം കർശ്ശനമാക്കണമെന്നും ഇല്ലാതെ വന്നാൽ ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥ ഇല്ലാതാകുമെന്നും മുസ്‌ലിം ലീഗ്, കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. മൂസ്സ മൗലവി പ്രസ്താവിച്ചു. ജില്ലകമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള മണ്ഡലത്തിലെ സ്പെഷ്യൽയോഗങ്ങളുടെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.എൻ.എസ്സ് മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി സ്വാഗതം പറഞ്ഞ യോഗത്തിൽ ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു . കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് സമീറ, എൻ.പി.അഹമ്മദ്, വി.കെ. റസാഖ്, എൽ.എൻ.എസ്. സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ്സ് അലവി. സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി അശ്‌റഫ് കോരങ്ങാട്, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി ടി.കെ. സീനത്ത്, വൈസ് : എ.പി. സഫിയ, ടി.കെ.അബ്ദുള്ളക്കോയ , യു സി പത്മിനി രാമൻ, ജുമൈല കുന്നുമ്മൽ, കുഞ്ഞോലൻ പെരുമണ്ണ, അബ്ദുൽ റസാഖ് പനച്ചിങ്ങൽ, ടി.കെ സൗദ, മുനീറത്ത് ടീച്ചർ, എം.കെ. റംല പെരുമണ്ണ,ഖദീജ കരിം, ജിജിത്ത് പൈങ്ങോട്ട് പുറം, ഷറഫുന്നീസ മാവൂർ, ഇഎം സുബൈദ, ഖമറുദ്ദീൻ എരഞ്ഞോളി, സമീറ അരീപ്പുറത്ത്, ബുശ്റ കുഴി മണ്ണിൽ, റൂമാൻ കുതിരാടം, ഷബീർ പാലാഴി, തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ ഭാഗങ്ങളിൽ കുടുംബ സംഗമങ്ങളും വിദ്യാലയങ്ങളിലൂടെ ലെഹരി വിഭത്തിനെ കുറിച്ച് ബോധവൽക്കരണവുംആരംഭിക്കാനും ആവശ്യമെങ്കിൽ പീഠനമനുഭവിക്കുന്ന കുടുംബിനികൾക്കും കുട്ടികൾക്കും വൃദ്ധമാതാപിതാക്കൾക്കും ,കൗൺസിലുകളും ,മറ്റ്ചികിത്സകളും നൽകുവാനും എൽ.എൻ.എസ്സിന് സാധിക്കണമെന്നും അതിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.