മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് മുസ്ലിം ലീഗിൻ്റെ പങ്ക് അതുല്യവും നിർണ്ണായകവുമാണെന്ന് ഹരിത സംസ്ഥാന പ്രസിഡണ്ട് പി.എച്ച് ആയിഷാ ബാനു
മുസ്ലിം സ്ത്രീ വിദ്യാഭ്യാസം ലീഗ് സംഭാവന അതുല്യം:
ആയിഷാ ബാനു
പെരുവയൽ:
മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് മുസ്ലിം ലീഗിൻ്റെ പങ്ക് അതുല്യവും നിർണ്ണായകവുമാണെന്ന് ഹരിത സംസ്ഥാന പ്രസിഡണ്ട് പി.എച്ച് ആയിഷാ ബാനു പറഞ്ഞു .
വെള്ളിപറമ്പിൽ വനിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ .
മുസ്ലിം സ്ത്രീകൾ ഭൗതിക വിദ്യാഭ്യാസത്തോട് വിമുഖത കാണിച്ച കാലത്ത് പ്രത്യേകം സ്കോളർഷിപ്പ് ഏർപ്പെടുത്തി അവരെ കലാലയങ്ങളിലേക്ക് കൊണ്ട് വന്നത് സി.എച്ച് മുഹമ്മദ് കോയ സാഹിബ് ആണെന്നും ആയിഷ ബാനു പറഞ്ഞു.
സജിത സുഹൈൽ അധ്യക്ഷത വഹിച്ചു .
സി- കെ ഫസീല മുഖ്യപ്രഭാഷണം നടത്തി .
ടി.പി മുഹമ്മദ് ,മുളയത്ത് മുഹമ്മദ് ഹാജി ,എൻ.വി കോയ ,പി പി അബ്ദു റഹ്മാൻ ,കെ.എം ഷാഫി ,ബുഷറ പെരുവയൽ ,കുന്നുമ്മൽ ജുമൈല ,ആയിഷ വെളളിപറമ്പ് ,ഷാഹിത മഹ്റൂഫ് സംസാരിച്ചു.