പെരുമൺപുറ
ഗ്രാമീണ വായനശാല ലാപ്ടോപ്പ് പ്രൊജക്ടർ സമർപ്പിച്ചു
പെരുമൺപുറ
ഗ്രാമീണ വായനശാല ലാപ്ടോപ്പ് പ്രൊജക്ടർ സമർപ്പിച്ചു
പെരുമൺപുറ ഗ്രാമീണ വായനശാലക്ക് എം.എൽ.എയുടെ
പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പും പ്രൊജക്ടറും പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ
അക്ഷരസേന അംഗങ്ങൾക്കുള്ള
ഐഡൻ്റിറ്റി കാർഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് നിർവഹിച്ചു.
വായനശാല പ്രസിഡൻ്റ്
രാജ്മോഹൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർ സുധീഷ് കൊളായി സംസാരിച്ചു.
പി ഉണ്ണികൃഷ്ണൻ സ്വാഗതവും വി.കെ ഗംഗാധരൻ നന്ദിയും പറഞ്ഞു.