എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം പ്രഭാകിരണം എന്ന പരിപാടി സമുചിതമായി ആചരിച്ചു.
എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം പ്രഭാകിരണം എന്ന പരിപാടി സമുചിതമായി ആചരിച്ചു.
പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം പ്രഭാകിരണം എന്ന പരിപാടി സമുചിതമായി ആചരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജീവ് പെരുമൺ പുറ ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനറും അധ്യാപകനുമായ അജ്മൽ കക്കോവ് മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള സമ്മാനങ്ങളും പ്ലസ്ടു പാസായവർക്കുളള മെമെൻ്റോകളും വാർഡ് മെമ്പർ കെ കെ ഷമീർ വിതരണം ചെയ്തു .പ്രിൻസിപ്പൽ കെ സുഗതകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ബിജിത,പി ടി എ പ്രസിഡണ്ട് ശ്രീമതി രജനി ,എസ് .എം .സി ചെയർമാൻ രാമകൃഷ്ണൻ മല്ലിശ്ശേരി ,സീനിയർ അധ്യാപകൻ ബഷീർ.പി.പി , സ്റ്റാഫ് സെക്രട്ടറി സജ്ന കെ, ആബിദ ടീച്ചർ , കിഷൻജിത്ത് ഇ.ജെ , അഫ് ലഹ കെ.ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.