പാലത്തുംകുഴി മേഖല കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് പാലത്തുംകുഴി മേഖല യൂണിറ്റ് കമ്മറ്റി രൂപീകരണ സമ്മേളനം നടത്തി
പെരുമണ്ണ:
പാലത്തുംകുഴി മേഖല കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. കരിയാട്ട് ചന്ദ്രക്കുറുപ്പ് അധ്യക്ഷനായി. ദിനേശ് പെരുമണ്ണ, എ. ഷിയാലി, സി.എം സദാശിവന്‍, മുജീബ് പുനത്തില്‍, യു.ടി ഫൈസല്‍, അനീഷ് കോഴിക്കപ്പറമ്പ്, കെ.ഇ ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിർന്ന പ്രവർത്തകരെയും
ഇന്ത്യ ബുക്ക് ഓഫ് അവാർഡ് നേടിയ അർജ്ജുന ടീച്ചറെ ചടങ്ങിൽ ആദരിച്ചു.