വെൽഫെയർ പാർട്ടി ഭൂരഹിതരുടെ സംഗമം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ഭൂരഹിതരുടെ സംഗമം സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ:
കയ്യേറ്റ ഭൂമികൾ തിരിച്ചുപിടിക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക, ഭവനരഹിതർക്ക് നൽകുന്ന വീടിന്റെ വിസ്തൃതി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കുറ്റിക്കാട്ടൂരിൽ ഭൂരഹിതരുടെ സംഗമം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ഭൂസമര സമിതി ജില്ലാ കൺവീനർ ശംസുദ്ദീൻ ചെറുവാടി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കൊട്ട് അധ്യക്ഷത വഹിച്ചു. കുന്നമംഗലം മണ്ഡലം വൈസ് പ്രസിഡൻറ് അൻഷാദ് മണക്കടവ്, ഭൂസമര സമിതി മണ്ഡലം കൺവീനർ നാസർ മണക്കടവ്, അസിസ്റ്റൻറ് കൺവീനർ മുസ്ലിഹ് പെരിങ്ങളം, ബേബി വെള്ളിപറമ്പ്, മാനുവൽ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് അനീസ് മുണ്ടോട്ട് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം ടീ ടി സുലൈമാൻ നന്ദിയും പറഞ്ഞു.