പെരുവയൽ പഞ്ചായത്തിനെതിരായ നീക്കം ചെറുക്കും : പ്രവീൺ കുമാർ
പെരുവയൽ പഞ്ചായത്തിനെതിരായ നീക്കം ചെറുക്കും : പ്രവീൺ കുമാർ
പെരുവയൽ:
പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി പി എം നടത്തുന്ന നീക്കം പരിഹാസ്യമാണെന്നും ഇതിനെ ഏത് തലത്തിലും ചെറുക്കാൻ യു ഡി എഫ് സജ്ജമാണെന്നും ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ വ്യക്തമാക്കി. പുവ്വാട്ടു പറമ്പിൽ നടന്ന യു ഡി എഫ് പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികൾ 5 മണിക്ക് ശേഷം അവരുടെ ഓഫീസ് ഉപയോഗിക്കരുത് എന്ന് പറയുന്ന സി പി എം വെല്ലുവിളിക്കുന്നത് ജനങ്ങളെയാണ്. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഭരണ സമിതിയാണ് പെരുവയലിലേത്. അസഭ്യവാക്കുകളിലൂടെ ജനപ്രതിനിധികളെ തളർത്താമെന്നത് വ്യാമോഹം മാത്രമാണ്. അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 14 ദിവസത്തെ നിരോധനാജ്ഞക്ക് ശേഷം നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി,ഡി സി സി സെക്രട്ടറിമാരായ ദിനേഷ് പെരുമണ്ണ, വിനോദ് പടനിലം, യു.ഡി.എഫ് കൺവീനർ സി.എം. സദാശിവൻ, എ.ടി. ബഷീർ, ടി.പി മുഹമ്മദ്, എൻ. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി, വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,പൊതാത്ത് മുഹമ്മദ് ഹാജി, പി.കെ.ഷറഫുദീൻ പ്രസംഗിച്ചു.