പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ (PTH) മാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതിഅംഗം പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
പി.ടി.എച്ച് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും
മാവൂർ:
ജീവകാരുണ്യ മേഖലയിൽ കൂടുതൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നതിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിന് കീഴിലായി മാവൂരിൽ തുടക്കം കുറിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ (PTH) മാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതിഅംഗം ബഹു: പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം ദാനമായി നൽകിയതായിരുന്നു ഓഫീസിനുള്ള സ്ഥലം.
അദ്ദേഹത്തിത്തിന്റെ കടുംബത്തിനും ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തി വരുന്ന ഷക്കീല അസീസ്, പാലക്കോളിൽ ഹംസ എന്നിവർക്കുള്ള ഉപഹാരവും സ്വാദിഖലി തങ്ങൾ നൽകി.
ആരോഗ്യ ഉപകരണങ്ങൾ ദാനമായി നൽകിയ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള ചെക്കും സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
പി.ടി.എച്ച് വർക്കിംഗ് പ്രസിഡണ്ട് മങ്ങാട് അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ എം.കെ.മുനീർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യരംഗത്ത് സേവനം ചെയ്തു വരുന്ന പി.ടി.എച്ച് വളണ്ടിയർമാർക്കുള്ള ബാഡ്ജ് വിതരണോത്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ പി.ടി.എച്ച് പഞ്ചായത്ത് കോ-ഓഡിനേറ്റർ കെ.എം മുർത്താസിന് നൽകി നിർവ്വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ എന്നിവർ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി, ജന:സെക്രട്ടറി ഖാലിദ് കിളിമുണ്ട, സെക്രട്ടറി എൻ.പി.അഹമ്മദ്, മുസ്ലിം ലീഗ് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് കെ.ആലി ഹസ്സൻ, പി.ടി.എച്ച് ജില്ലാ കോഓഡിനേറ്റർ എം.ടി.മുഹമ്മദ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം.നൗഷാദ്, പി.ടി.എച്ച് പഞ്ചായത്ത് വൈസ് ചെയർമാൻ കെ.എം.എ.നാസർ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. പി.ടി.എച്ച് പഞ്ചായത്ത് കൺവീനർ വി.കെ.റസാഖ് സ്വാഗതവും ട്രഷറർ ടി.ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.