സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (SIP) കുറ്റിക്കാട്ടൂർ യൂണിറ്റ് രൂപീകരിച്ചു.
സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (SIP) കുറ്റിക്കാട്ടൂർ യൂണിറ്റ് രൂപീകരിച്ചു.
കുറ്റിക്കാട്ടൂർ:
സാന്ത്വന ജീവ കാരുണ്യ കൂട്ടായ്മയായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ കുറ്റിക്കാട്ടൂർ യൂണിറ്റ് രൂപീകരിച്ചു. വിദ്യാർത്ഥികൾക്കിടയിൽ പാലിയേറ്റീവ് കെയറിന്റെ സന്ദേശം നൽകുകയും പാലിയേറ്റീവ് കെയർ സേവന രംഗത്ത് ഭാവി തലമുറയെ വാർത്തെടുക്കുകയും ചെയ്യുകയാണ് എസ്.ഐ.പിയുടെ പ്രവർത്തന ലക്ഷ്യം.
ചടങ്ങിൽ മെഡിക്കൽ കോളേജ് ഐ.പി.എം നഴ്സ് മീന കുമാരി പാലിയേറ്റീവ് വളണ്ടിയർ പരിശീലന ക്ലാസ് എടുത്തു. കുറ്റിക്കാട്ടൂർ
പാലിയേറ്റീവ് കെയർ ചെയർമാൻ ടി.ടി.സുലൈമാൻ അധ്യക്ഷനായിരുന്നു.
ദിനേശ് വർമ, രവീന്ദ്രൻ പാലാട്ട്, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. എസ്.ഐ.പി കുറ്റിക്കാട്ടൂർ യൂണിറ്റ് കോ-ഓർഡിനേറ്ററായി മുസ്‌ലിഹ് പേരിങ്ങോളത്തെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡൻ്റ്- അനശ്വര വെള്ളിപറമ്പ്, വൈസ് പ്രസിഡൻ്റ്- ആദിത്യ കൃഷ്ണ, സെക്രട്ടറി - ആയിഷ നസി, ജോയിൻ്റ് സെക്രട്ടറി - സനു കൃഷ്ണ, ട്രഷറർ - അലി റഫാഹ്.