Peruvayal News

Peruvayal News

ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: അടൂർ പ്രകാശ് എം.പി.

ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: 
അടൂർ പ്രകാശ് എം.പി.
ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: 
അടൂർ പ്രകാശ് എം.പി.

തിരുവനന്തപുരം. : 
രാജ്യത്ത്   ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന്  അടൂർ പ്രകാശ് എം.പി. ആറ്റിങ്ങൽ  നാരായണ ഹാളിൽ 
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷ (ഒമാക്)ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ  മാധ്യമ പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാധ്യമ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ട്  ഓൺലൈൻ മാധ്യമങ്ങൾക്ക് അംഗീകാരം നൽകണമെന്നും അതിന് നല്ല വാർത്ത മാത്രമായിരിക്കണം മാനദണ്ഡമെന്നും നെഗറ്റീവ് ജേണലിസം പ്രോത്സാഹിപ്പിക്കാൻ പാടില്ലന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ റിപ്പോർട്ടേഴ്സ്  അസോസിയേഷൻ (ഒമാക്) അംഗങ്ങൾക്കുള്ള അംഗത്വ വിതരണ ഉദ്ഘാടനവും എം.പി. നിർവ്വഹിച്ചു. 

ഒമാക് സംസ്ഥാന സമിതി അംഗം സി.വി ഷിബു അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അഡ്മിനിസ്ട്രേറ്റർ ഹബീബി , സംസ്ഥാന സമിതി അംഗങ്ങളായ ജോർജ് ഫിലിപ്പ്, പി.എസ് അബീഷ്, കെ.ശ്രീവത്സൻ, കുമാരൻ നമ്പൂതിരി  തുടങ്ങിയവർ പ്രസംഗിച്ചു. 

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായി മോഹൻദാസ് വർക്കല ( പ്രസിഡണ്ട്), സന്തോഷ് പാറശ്ശാല ( ജനറൽ സെക്രട്ടറി) രജിത കല്ലമ്പലം (ട്രഷറർ) സാജു ( ജോയിൻ്റ് സെക്രട്ടറി) സംഗീത്, അബ്ദുൾ റഹിം (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live