ജാഗ്രത സമിതിയുടെ കീഴിൽ ബോധവൽക്കരണ ക്ലാസ് കുന്നമംഗലം എസ്.ഐ ജയദേവൻ ഉൽഘാടനം ചെയ്തു
ജാഗ്രത സമിതി ക്ലാസ് സംഘടിപ്പിച്ചു
ചാത്തമംഗലം:
പഞ്ചായത്ത് വാർഡ് 4,5 ജാഗ്രത സമിതിയുടെ കീഴിൽ ബോധവൽക്കരണ ക്ലാസ് കുന്നമംഗലം എസ്.ഐ ജയദേവൻ ഉൽഘാടനം ചെയ്തു ,പി കെ ഹഖീം മാസ്റ്റർ കളൻതോട് അധ്യക്ഷത വഹിച്ചു ,സമൂഹത്തിൽ കുട്ടികൾ, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരം എന്നിവയെ കുറിച്ചുള്ള വിശദമായ ചർച്ചയും ക്ലാസും നടന്നു, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, മൊയ്തു പിടികക്കണ്ടി, പഞ്ചായത്ത് ജഗത സമിതി ഫെസിലിറ്റേറ്റർ അഞ്ചുഷ ക്ലാസിന് നേതൃത്വം നൽകി, സാക്ഷരത പ്രേരക് അശോകൻ ,നുസ്റത്ത് പരപ്പൻകുഴി, ടി.ടി വേലായുധൻ, ഷബീബ ടീച്ചർ, രാജി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു, പരിപാടിയിൽ ജാഗ്രത സമിതി അംഗങ്ങൾ, കുടു:ബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, പ്രദേശവാസികൾ പരിപാടിയിൽ പങ്കെടുത്തു