Peruvayal News

Peruvayal News

സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതിയായി

സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതിയായി

സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതിയായി

കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ ജര്‍മന്‍ സഹായത്തോടെ പുതിയ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതിയായി. ഇന്ത്യയില്‍ ആരംഭിക്കുന്ന രണ്ട് കേന്ദ്രങ്ങളിലൊന്ന് തുടങ്ങുന്നതിനുള്ള അംഗീകാരമാണ്  സി.ഡബ്ല്യു.ആര്‍.ഡി.എംന്  ലഭിച്ചിട്ടുള്ളത്. 

പുതുതായി ആരംഭിച്ച ജല പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജലപൈതൃക  മ്യൂസിയത്തിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. 

സംസ്ഥാന സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്‍റെ ഏറ്റവും പുതിയ പദ്ധതിയാണ്  ജല പൈതൃക മ്യൂസിയം. കേരളത്തിന്‍റെ പരമ്പരാഗത ജല സംരക്ഷണ പരിപാലന രീതികള്‍ ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടേയും മാതൃകകളിലൂടെയും പൊതുജനങ്ങള്‍ക്ക് ബോധ്യമാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ച ഈ മ്യൂസിയം ശ്രദ്ധേയമായ രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.
       
ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ എക്സി. വൈസ് പ്രസിഡന്‍റ് പ്രൊഫ. കെ.പി സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ ലിബിന രാജേഷ്, സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍  പ്രൊഫ. കല്ല്യാണ്‍ ചക്രവര്‍ത്തി, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. എന്‍.എസ് പ്രദീപ്  സംസാരിച്ചു. സി.ഡബ്ല്യു,ആര്‍.ഡി.എം എക്സി. ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ സ്വാഗതവും ട്രൈനിംഗ് വിഭാഗം മേധാവി ഡോ. ജി.കെ അമ്പിളി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live