യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മാവൂർ പോലിസ് സ്റ്റേഷനു മുൻപിൽ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മാവൂർ പോലിസ് സ്റ്റേഷനു മുൻപിൽ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
മാവൂർ:
മുഖ്യമന്ത്രി ആർ എസ്സ് എസ്സിൻ്റെയും,എസ് ഡി പി ഐ യുടെയും കൈയ്യിലേ കളിപ്പാവയാണെന്നും, തെരുവു ഗുണ്ടകളും ലഹരി മാഫിയകളുമാണ് ആഭ്യന്തരം കൈയ്യാളുന്നത് എന്നും ക്രമസമാധന വീഴ്ച്ചക്കെതിരെ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി മാവൂർ പോലിസ് സ്റ്റേഷനു മുൻപിൽ നോക്കുകുത്തി സ്ഥാപിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട്
യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ വി.എസ്. രജ്ഞിത്ത്, അനീഷ് പാലാട്ട് , പഞ്ചായത്തംഗങ്ങളായ വിനോദ് എളവന, വിശ്വൻ വെള്ളലശ്ശേരി , ജിജിത്ത് പൈങ്ങോട്ടുപുറം, സജി മാവൂർ , ഫഹദ് പാഴൂർ, ഒ.പി.അബ്ദുൾസമദ്, രാഗീഷ് പെരുമണ്ണ, ജിനീഷ് കുറ്റിക്കാട്ടൂർ , രാഹുൽ മനതാനത്ത് , പി.ടി. അസീസ്, ഷാനവാസ് ചിറ്റിലക്കോട്ട്, സി.കെ. ലിനീഷ് എന്നിവർ സംസാരിച്ചു.