2022-24 വർഷത്തേക്കുള്ള SKSSF എൻ.ഐ.ടി മേഖല കമ്മിറ്റി നിലവിൽ വന്നു.
എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കൗണ്സിൽ ക്യാമ്പ് കായലം, പള്ളിക്കടവ് മദ്രസത്തുൽ ഫാതിമിയ്യയിൽ വെച്ചു നടന്നു. ക്യാമ്പ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ പ്രാർത്ഥന നടത്തി. മേഖല ജനറൽ സെക്രട്ടറി ഇസ്സുദ്ദീൻ പാഴൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാഫി ഫൈസി പൂവ്വാട്ട്പറമ്പ് അധ്യക്ഷത വഹിച്ചു. 2020- 22 വർഷത്തെ പ്രവര്ത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഇസ്സുദ്ദീൻ പാഴൂർ അവതരിപ്പിച്ചു. മുദ്ദസിർ ഫൈസി, സലാം മാസ്റ്റർ മലയമ്മ, അബ്ദുല്ല ഹുദവി, ഫിർദൗസ് തങ്ങൾ, കുഞ്ഞിമരക്കാർ, ഹക്കീം മാസ്റ്റർ കള്ളൻതോട്, റഹൂഫ് പാറമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റഹൂഫ് മലയമ്മ നന്ദി പറഞ്ഞു.
റിട്ടേണിംഗ് ഓഫീസർ അലി അക്ബർ മുക്കത്തിന്റെ നേതൃത്വത്തിൽ 2022 - 24 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഷാഫി ഫൈസി പൂവ്വാട്ട്പറമ്പ്, വൈസ് പ്രസിഡന്റ് :ഇസ്സുദ്ദീൻ പാഴൂർ, ജനറൽ സെക്രട്ടറി : റഹൂഫ് പാറമ്മൽ, വർക്കിങ് സെക്രട്ടറി : അസ്ഹറുദ്ധീൻ പാഴൂർ, ട്രഷറർ : റഹൂഫ് മലയമ്മ. എന്നിവർ മെയിൻ കമ്മിറ്റിയായും.
വിങ് സെക്രട്ടറിമാറായി മുദ്ദസിർ ഫൈസി.എൻ.ഐ.ടി (ഇബാദ്), സമദ് തെങ്ങിലക്കടവ്(വിഖായ), ഷുക്കൂർ പാറമ്മൽ(സഹചാരി), ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ(ട്രെന്റ്) സൈദലവി ആയംകുളം(സർഗലയം), ജാബിർ ഫൈസി പെരുവയൽ(ത്വലബ), അബ്ദുല്ല ഹുദവി കട്ടാങ്ങൽ(ക്യാമ്പസ്) എന്നിവരെയും തിരഞ്ഞെടുത്തു.