മെഹന്തി റാണി ആദിത്യ AV യെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ (KHRA) കടലുണ്ടി യൂണിറ്റ് ആദരിച്ചു.
മെഹന്തി റാണി ആദിത്യ AV യെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ (KHRA) കടലുണ്ടി യൂണിറ്റ് ആദരിച്ചു.
ഒരു മണിക്കൂറിൽ 910 കൈകളിൽ മെഹന്തി അണിയിച്ച്, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടിയ കടലുണ്ടി മണ്ണൂർ സ്വദേശിനി ആദിത്യ എ വി യെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ കടലുണ്ടി യൂണിറ്റ് കമ്മറ്റി ആദരിച്ചു.
കഴിഞ്ഞ ദിവസം ആദിത്യയുടെ വീട്ടിൽ നടന്ന ചടങ്ങ്, KHRA കടലുണ്ടി യൂണിറ്റ് പ്രസിഡന്റ്
മുസ്തഫാ കേളപ്പാട്ടിലിന്റെ അധ്യക്ഷതയിൽ കടലുണ്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ
പ്രവീൻ ശങ്കരത്ത് ഉത്ഘാടനം ചെയ്തു.
KHRA ജില്ലാ കമ്മറ്റി സിക്രട്ടറി ശക്തിധരൻ മോമോന്റോ നൽകി ആദര പ്രസംഗം നടത്തി. ജുഷിത പ്രകാശ് പൊന്നാട അണിയിച്ചു. KHRA ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം മൻസൂർ ലാഹിക് ക്യാഷ് അവാർഡും പാർവണ പ്രകാശ് ഉപഹാരവും നൽകി.
മേഖല സിക്രട്ടറി പ്രകാശ്. എം പ്രസിഡന്റ് സജാദ് എന്നിവർ ആശംസകൾ നേർന്നു.
ആദിത്യ മറുമൊഴി പറഞ്ഞു. ജില്ലാ ജോയിൻ സിക്രട്ടറി ഇഖ്ബാൽ, മുസ്തഫ റോയൽ ഹട്ട്, രാമദാസൻ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വിനോദ് പാറ്റയിൽ സ്വാഗതവും
സുൽഫിക്കർ അലി രാമനാട്ടുകര നന്ദിയും പറഞ്ഞു