രാമനാട്ടുകരയിലെ വാഹന അപകടം. യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
രാമനാട്ടുകര :
ബൈക്കിൽ വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെറുകര കാരക്കപള്ളിയാളിൽ സുദർശൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മാവന്റെ മകൻ ജിതേഷ് (29) പരിക്കേറ്റ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10.15-ന് രാമനാട്ടുകര ബസ് സ്റ്റാൻഡിനുസമീപമാണ് സംഭവം. പാലുമായി വരികയായിരുന്ന വാൻ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഓട്ടോസ്റ്റാൻഡിനു മുൻവശത്താണ് അപകടമെങ്കിലും ആംബുലൻസ് വന്നശേഷമാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു. സുലോചനയാണ് മരിച്ച സുദർശന്റെ അമ്മ. സഹോദരൻ: സോനു. ഫറോക്ക് ചുങ്കം എൻ.വി. മോട്ടേഴ്സിലെ ജീവനക്കാരാണ് ഇരുവരും.