നൈബേഴ്‌സ് അത്താണി ജേതാക്കളായി
നൈബേഴ്‌സ് അത്താണി ജേതാക്കളായി
ചെറുവാടി:
ചാലഞ്ചേഴ്സ് ചെറുവാടി സംഘടിപ്പിച്ച പതിനാറാമത് പ്രീമിയർ ലീഗിന് സമാപനം.
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നൈബേഴ്സ് അത്താണി ഏകപക്ഷീയമായ ഒരു ഗോളിന് സൺഡേ മാട്ടുമ്മൽ എഫ്സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ഫൈനലിനോടനുബന്ധിച്ച് ചെറുവാടിയുടെ പഴയകാല ഫുട്ബോൾ കളിക്കാരെ ആദരിച്ചു. ചടങ്ങിൽ മലബാറിലെ ജലോത്സവവേദികളിൽ കോഴിക്കോട് ജില്ലയിൽ നിന്നും പ്രാതിനിധ്യം അറിയിച്ചു കൊണ്ട്, പങ്കെടുത്ത മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച CKTU ചെറുവാടിക്ക് ആദരവ് നൽകുകയും ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് സി. വി. ലുക്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് ഹസ്സൻ, സലാം മാസ്റ്റർ, റഹീം കണിച്ചാടി, താജു കുറുവാടങ്ങൽ, മാനു സിദ്ദീഖ്, ഫിറോസ് കൂടത്തിൽ, ഷെരീഫ് കൂട്ടക്കടവത്ത്, സികെ ഫാസിൽ എന്നിവർ പങ്കെടുത്തു.