പുതുവർഷത്തിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു
പുതുവർഷത്തിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു
വടക്കൻ കേരളത്തിലെ ബിസിനസ് ഹബ്ബായ ഹൈലൈറ്റ് ബിസിനസ് പാർക്കിലെ സംരംഭകർ കാലിക്കറ്റ് ബിസിനസ് കൗൺസിൽ (സി ബി സി) എന്ന പേരിൽ ബിസിനസ് കൂട്ടായ്‌മ രൂപീകരിച്ചു .
ന്യൂ ഇയറിനോടനുബന്ധിച്ച് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടത്തിയ ചടങ്ങിൽ വച്ച് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഔദ്യോഗിക ഉദ്‌ഘാടനം നിർവ്വഹിച്ചു .
കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.നിയാസ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു .
യുവ തലമുറയുടെ കൂട്ടായ്മകൾ നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും , ഇത്തരം കൂട്ടായ്മകൾ സമൂഹ നന്മ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേയർ സൂചിപ്പിച്ചു .
എവിടെ തിരിഞ്ഞാലും ചാരിറ്റി എന്ന വാക്ക് മാത്രമേ കേൾക്കാനുള്ളുവെന്നും ആധുനിക ലോകത്തിന് പറ്റിയ രീതിയിൽ മാറ്റങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഇത്തരം കൂട്ടായ്മകൾ മാറ്റങ്ങൾ കൊണ്ട് വരണമെന്നും മേയർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ
വിവിധ സൈബർ പാർക്കുകളെ കൂട്ടിയിണക്കി കൊണ്ട് സമീപ ഭാവിയിൽ ഈ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും നാടിനും അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും സംരംഭക പങ്കാളിത്തത്തോടെ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .
അൽത്താഫ് പമ്മന , എച്ച് എച്ച് മസൂദ് - ബിഗ് ഡീൽസ് , ഫിറോസ് മുഹമ്മദ് എന്നിവർ സംസാരിച്ചു .
ബിസിനസ് പാർക്കിലെ വിവിധ സ്ഥാപനത്തിലെ ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.