ഹജ്ജ് 2022 അപേക്ഷ ജനുവരി 31 വരെ;
ഇതുവരെ ലഭിച്ചത് 8060 അപേക്ഷ
കൊണ്ടോട്ടി :
2022ലെ ഹജ്ജിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 8,060 പേരാണ് അപേക്ഷിച്ചത്. 70 വയസ്സ് വിഭാഗത്തില്‍ 436 പേരും, മെഹ്‌റമില്ലാത്ത (ആണ്‍തുണ) സ്ത്രീകളുടെ വിഭാഗത്തില്‍ 1223 പേരും ജനറല്‍ വിഭാഗത്തില്‍ 6401 പേരും.
ഇതില്‍ സ്വീകാര്യമായ എല്ലാ അപേക്ഷകള്‍ക്കും അവരുടെ കവര്‍ നമ്പര്‍ എസ്.എം.എസ് ആയി മുഖ്യ അപേക്ഷകന് അയച്ചിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചും, യൂസര്‍ ഐഡി ഉപയോഗിച്ചും കവര്‍ നമ്പര്‍ ലഭിക്കും. കവര്‍ നമ്പറിന് മുമ്പുള്ള KLR എന്നത് 70 വയസ്സ് വിഭാഗത്തെയും WMKLF എന്നത് മെഹ്‌റമില്ലാത്ത (ആണ്‍തുണ) സ്ത്രീകളുടെ വിഭാഗത്തെയും KLF എന്നത് ജനറല്‍ കാറ്റഗറി യെയുമാണ് സൂചിപ്പിക്കുന്നത്. കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ പാസ് പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മറ്റി ഓഫീസ് അറിയിച്ചു. ഫോണ്‍: 0483 2710717, 2717572, 0495 2938786.