ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷര വെളിച്ചം പദ്ധതി
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷര വെളിച്ചം പദ്ധതി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ക്യാമ്പിൻ്റെ ഭാഗമായി
സ്കൂളിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്
അക്ഷരവെളിച്ചം പദ്ധതിയിലൂടെ
പ്രത്യേകം കോച്ചിങ് ക്ലാസുകൾ നൽകിയിരുന്നു.
തുടർന്നും മാർച്ച് മാസം വരെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കോച്ചിങ്ങ് ക്ലാസ് തുടങ്ങുന്ന പദ്ധതി പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു.
ഹെഡ്മാസ്റ്റൽ വി കെ ഫൈസൽ ഉദ്ഘാടനവും
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ് സർശാറലി സ്വാഗതവും പറഞ്ഞു.
അക്ഷരവെളിച്ചം പദ്ധതിയേക്കുറിച്ച് പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ രെക്ഷിതാക്കൾക്ക് വിശദികരിക്കുകയും ചെയ്തു.
വെക്കേഷൻ സമയങ്ങളിൽ പിന്നോക്കം നിൽകുന്ന വിദ്ധ്യാർത്ഥികൾക്ക് പ്രത്യേകം കോച്ചിങ്ങുകൾ കൊടുത്തിരുന്നു.
പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഉന്നതിയിൽ എത്തിക്കാൻ എൻഎസ്എസ് ക്യാമ്പിൻ്റെ ഭാകമായി അക്ഷര വെളിച്ചം പദ്ധതിയിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്.
ചടങ്ങിൽ വി പി റഹിയാനത്ത്, കെ വി ശാനി, സെമിറ വിടികെ,
അൻപതോളം വരുന്ന എൻ എസ് എസ് വിദ്യാർത്ഥികളും, രെക്ഷിതാക്കളും പങ്കെടുത്തു.