ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് :
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ അർബൻ ഹെൽത്ത് മിഷൻ്റെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ യുടെയും എൻ.എസ് എസ് , യൂനിറ്റിന്റെയും സഹകരണത്തോടെ സ്കൂൾ തല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
950 ഓളം വിദ്യാർത്ഥി കൾ വാക്സിൻ സ്വീകരിച്ചു.
വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം പി. ടി.എ. പ്രസിഡണ്ട് SP സലീം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ ടി.പി,
അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ അഷറഫ് AK സ്റ്റാഫ് സിക്രട്ടറിമാരായ PK സലാം ,നൂറുദ്ദീൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി തുടങ്ങിയവർ സംസാരിച്ചു. ഡോ: ലക്ഷമി പ്രിയ, രാധിക,ബരീറ, പ്രിയ,അനിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.