സ്കൂളിൽ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം കൈമാറി
സ്കൂളിൽ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം കൈമാറി
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം കൈമാറി. കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ഒരു സ്കൂളാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
വിദ്യാഭ്യാസ രംഗത്തും, കലാകായിക രംഗത്തും ഒരുപാട് യുവതലമുറയെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
എത്രയും പെട്ടെന്ന് സ്കൂളിൽ എസ് പി സി അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉറപ്പുനൽകി.
ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, പിടിഎ പ്രസിഡണ്ട് സലീം, പിടിഎ വൈസ് പ്രസിഡണ്ട് സജ്ന, സ്റ്റാഫ് സെക്രട്ടറി എ എം നൂറുദ്ദീൻ അധ്യാപകരായ നഫ്സിക്ക്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.