Peruvayal News

Peruvayal News

JCI ഫറോക്ക് മെട്രോയുടെ 2021 ലെ ശ്രേഷ്ഠ അവാർഡുകൾ എം കെ.രാഘവൻ എം.പി. വിതരണം ചെയ്തു.

JCI ഫറോക്ക്  മെട്രോയുടെ 2021 ലെ ശ്രേഷ്ഠ അവാർഡുകൾ എം കെ.രാഘവൻ എം.പി. വിതരണം ചെയ്തു.
ശ്രേഷ്ഠ അവാർഡുകൾ വിതരണം ചെയ്തു

ഫറോക്ക് :
JCI ഫറോക്ക്  മെട്രോയുടെ 2021 ലെ ശ്രേഷ്ഠ അവാർഡുകൾ എം കെ.രാഘവൻ എം.പി. വിതരണം ചെയ്തു.

സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപ്പെട്ടുന്ന ജെ.സി.ഐ പ്രവർത്തകർ ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രവർത്തകരോടായി പറഞ്ഞു.

യുവശ്രേഷ്ഠ ഷാഹുൽ ഹമീദ്, വ്യാപാരി ശ്രേഷ്ഠ എം ..മുഹമ്മദ് കുട്ടി, സാമൂഹ്യ ശ്രേഷ്ഠ മാരിയത്ത് സി. ടി, കർമ്മ ശ്രേഷ്ഠ കോഴിക്കോട് ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന് വേണ്ടി പ്രസിഡൻറ് ശ്രീ. അനൂപ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി .

രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ 2022 വർഷത്തിലെ പ്രസിഡൻറ് ശ്രീ . മിലിന്ത്  അധ്യക്ഷനായിരുന്നു. JCI മേഖലാ 21 ന്റെ മേഖല പ്രസിഡൻറ് . ശ്രീ. രാകേഷ് മേനോൻ , 2021  ഫറോക്ക്  മെട്രോ പ്രസിഡൻറ് രജീഷ് മാട്ടുപുറത്ത്, പ്രശാന്ത് മലയിൽ , കെ.വി.എം. ഫിറോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഷംസീർ.പി.സി ട്രഷറർ സനീഷ്. കെ എന്നിവരും ചുമതലയേറ്റു . പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച  വിദ്യാർത്ഥികളായ ആദിത്ത് പ്രമോദ്, നസ ഫിറോസ്, മാളവിക  മിലിന്ത് എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ വൈശാഖ് സ്വാഗതവും  സെക്രട്ടറി ഷംസീർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live