ജെ.സി.ഐ. കുറ്റിക്കാട്ടൂർ ലോമിന്റെ നേതൃത്ത്വത്തിൽ വീൽ ചെയർ കൈമാറി.
പള്ളിത്താഴത്തെ പി.ടി.എച്ച് പാലിയേറ്റീവ് കെയറിനാണ് വീൽ ചെയർ കൈമാറിയത്.
ജെ.സി.ഐ. ഇന്ത്യയുടെ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായുള്ള അരികെ എന്ന പേരിൽ നടത്തുന്ന സേവന പ്രവർത്തനത്തോടനുബന്ധിച്ച് വീൽ ചെയർ കൈമാറി.
പെരുവയൽ:
പള്ളിത്താഴത്തെ പി.ടി.എച്ച് പാലിയേറ്റീവ് കെയറിനാണ് വീൽ ചെയർ കൈമാറിയത്.
ജെ.സി.ഐ. കുറ്റിക്കാട്ടൂർ ലോമിന്റെ നേതൃത്ത്വത്തിലാണ്
രോഗികൾക്ക് ആശ്വാസമാകാൻ വീൽ ചെയർ നൽകിയത്.
പള്ളിത്താഴം പൂക്കോയ
തങ്ങൾ ഹോസ്പിസ് സെന്ററിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ. കുറ്റിക്കാട്ടൂർ ലോം പ്രസിഡണ്ട് പി.റസൽ വീൽ ചെയർ കൈമാറി.
സി.കെ. ഫസീല ഏറ്റുവാങ്ങി.
ജെ.സി.ഐ. കുറ്റിക്കാട്ടൂർ പ്രോഗ്രാം ഡയറക്റ്റർ സുബൈർ നെല്ലൂളി അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കെയർ സെക്രട്ടറി പി.ടി.എച്ച് മുസ്തഫ, പി.കെ. ബീരാൻ , ബി.കെ. മുസമ്മിൽ, സിദ്ദിഖ്,
ഇ.സി.മുഹമ്മദ്, കെ.ഷഫീഖ്, പി. ലത്തീഫ്, അബൂബക്കർ , തുടങ്ങിയവർ സംസാരിച്ചു.