കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കോഴിക്കോട് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം പദ്ധതിയിൽ കൈകോർത്തു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കോഴിക്കോട് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം പദ്ധതിയിൽ കൈകോർത്തു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കോഴിക്കോട് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ) യും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം പദ്ധതിയിൽ കൈകോർത്തു. പദ്ധതി ഖാദി ബോർഡ് വൈസ് ചെയർമാൻ ശ്രീ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. കോംകോ പ്രസിഡണ്ട് ശ്രീ വി ടി സത്യൻ കോംകോയ്ക്ക് വേണ്ടി വസ്ത്രം ഏറ്റു വാങ്ങി . ഈ പദ്ധതി പ്രകാരം കോംകോയിലെ മുഴുവൻ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ആഴ്ചയിൽ ഒരു ദിവസം കൈത്തറി വസ്ത്രം ധരിക്കാൻ തീരുമാനിച്ചു.
നാളിതുവരെയായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്ന് സാധാരണക്കാരുടെ കൈപിടിച്ചുയർത്താൻ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകുന്ന കോംകോ ഈ പദ്ധതിയിലൂടെ കേരളത്തിലെ ഖാദി തൊഴിലാളികൾക്കും ഒരു ചെറിയ സഹായം നൽകുകയാണ്.
ജില്ലയിലെ മറ്റുസഹകരണ സംഘങ്ങൾക്കും കൂടി മാതൃകയാക്കാവുന്ന മികച്ച പ്രവർത്തനമായി ഇതിനെ വിലയിരുത്തുന്നു. ഖാദി വസ്ത്രങ്ങൾ പോലെ കേരളത്തിലെ മറ്റു പരമ്പരാഗത വ്യവസായങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇത്തരം പദ്ധതികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്. ചടങ്ങിൽ കോംകോ സെക്രട്ടറി എൻ ബിജീഷ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു