22 വർഷമായി വിവിധ വാടക വീടുകളിൽ താമസിച്ച് വരുന്ന അബ്ദുള്ളകാക്കും കുടുംബത്തിനും ഇനി സ്വന്തം വീട്.
അബ്ദുള്ളക്കാ ഇനി സ്നേഹ വീട്ടിൽ താമസിക്കും ...
22 വർഷമായി വിവിധ വാടക വീടുകളിൽ താമസിച്ച് വരുന്ന അബ്ദുള്ളകാക്കും കുടുംബത്തിനും ഇനി സ്വന്തം വീട്.
ഒരു നുള്ള് മണ്ണ് പോലും ഇല്ലാത്ത മുന്ന് പെൺകുട്ടികൾ അടങ്ങുന്ന അബ്ദുള്ളക്കാക് ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. ഭാരിച്ച ഉത്തരവാദിത്വങ്ങളും നിത്യരോഗവും പ്രായത്തിന്റെ അവശതകളാലും പ്രതിസന്ധി നിറഞ്ഞ തന്റെ ജീവിതത്തിൽ
സ്വന്തമായ വീട് എന്ന എത്രയോ അകലെ ഉള്ള സ്വപ്നം നാട്ടുകാരുടെടെയും സഹജീവി സ്നേഹത്തിന് കരുണയുടെ കരങ്ങൾ ചേർത്ത് ഉദാരമതികളുടെ ഉറവ വറ്റാത്ത സഹായ ഹസ്തം കൊണ്ട്
ഇന്ന് പൂവണിഞ്ഞിരിക്കുകയാണ് ,
വാർഡ് മെമ്പറും മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷ്റ പുളോട്ടുമ്മൽ മുഖ്യരക്ഷാധികാരിയായി. പ്രവർത്തനങ്ങൾക്ക്
കെ പി ഷാഹുൽ ഹമിദ് ജനറൽ കൺവീനറായിട്ടുള്ള കമ്മറ്റിയുടെ കഠിന പരിശ്രമഫലമായാണ് വളരെ പെട്ടെന്ന്(ഒരു മാസം കൊണ്ട് തന്നെ ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് ,
അബ്ദുള്ളക്കാ ഭവന പദ്ധതി ചെയർമാൻ വി സി റിയാസ് ഖാന്റെയും കമ്മറ്റി ഭാരവാഹികളായ മൂസ പി, പ്രേമാനന്ദൻ കെ സി , എ പി യൂസഫ് അലി എന്നിവരുടെ സാനിധ്യത്തിൽ സൗഹൃദ സ്വയം സഹായ സംഘം പ്രസിഡന്റ് ടി വി അബൂബക്കർ വീടിന്റെ വാതിൽ തുറന്ന് കുടുംബത്തിന് കൈമാറി