മിനി പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.
മിനി പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.
ഒളവണ്ണ:
മിനി പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായിരുന്ന വിദ്യാർത്ഥി മരിച്ചു.
ഒളവണ്ണ കൊടിനാട്ട് മുക്ക് ചെറുകര ഹുബ്ബ് വസതിയിൽ യു.കെ. സദീ ദിൻ്റെ മകൻ ഹിഷാമുൽ ഇബ്രാഹിം (20) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 1.30 ന് പൊക്കുന്ന് കോന്തനാരിയിലാണ് അപകടം. ഗുരുതമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും തുടർന്ന് മീഞ്ചന്ത ബൈപ്പാസിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം അഞ്ചരയോടെ മരണപ്പെടുകയായിരുന്നു. ഏവിയേഷൻ വിദ്യാർത്ഥിയാണ്.
മാതാവ്: റഫ്സില
സഹോദരങ്ങൾ: ഹന്ന മറിയം, അൻഫാസ് ഇസ്മയിൽ
മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തുന്ന മൃതദേഹത്തിൻ്റെ
ജനാസ നമസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ ഒളവണ്ണ ചുങ്കം ഐ.ഡി.സി പള്ളിയിലും തുടർന്ന്
ഖബറടക്കം ഒടുമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.