Peruvayal News

Peruvayal News

കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചലച്ചിത്ര നടൻ കെ.പി.ഉമ്മർ അനുസ്മരണവേദിയുടെ കെ.പി.ഉമ്മർ പ്രതിഭാ പുരസ്കാരങ്ങൾക്ക് നടൻ സന്തോഷ് കീഴാറ്റൂർ, നിർമ്മാതാവ് മൊട്ടമ്മൽ രാജൻ, ആലക്കോട് ഫിലിംസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.ഹരിദാസ്, മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്ന് എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച പുതുമുഖ നായകൻ: അർജുൻ, നായിക: അനഘ, സഹനടൻ: സുനിൽസൂര്യ, സഹനടി: ഉണ്ണിമായ, ചലച്ചിത്ര അഭിമുഖം: മധു എന്ന വലിയ പേര് (ഭാനുപ്രകാശ് - മാതൃഭൂമി ആഴ്ചപ്പതിപ്പ്), ചലച്ചിത്ര പുസ്തകം: മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ (രമേഷ് പുതിയമഠം), ടെലിവിഷൻ വിനോദ പരിപാടി: കോമഡി തില്ലാന (സംവിധാനം ഹണി കെ. എ., നിർമ്മാണം കൈരളി ടിവി), പ്രാദേശിക ടെലിവിഷൻ പ്രതിഭ: കണ്ണൂർ വിഷൻ ചീഫ് ക്യാമറമാൻ പ്രിയേഷ് അഴീക്കോട്, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യലഘുനോവൽ: അപ്പോഴും സന്ധ്യ മയങ്ങിയിരുന്നില്ല (ബിജു പുത്തൂര്), ചെറുകഥ: കൂട്ടുകാരിയുടെ അച്ഛൻ (എ.എൻ.മുകുന്ദൻ തൃശ്ശിലേരി), ഹൃസ്വചിത്ര പ്രതിഭകൾ: ബ്രിജേഷ് പ്രതാപ്, ശ്രീജിത്ത് മാരിയിൽ, രാജേഷ് മല്ലർകണ്ടി, സംഗീത ആൽബം: ഇടയനിൽ അഭയം (നിർമ്മാണം - സനീഷ് ജെയിംസ്), സംവിധായകൻ: ജനീഷ് ജജികാലയം - പിതൃഭൂമി).

ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾക്ക് ഇർഷാദ് പി.ടി. മങ്കട, ശോഭന നായർ കാഞ്ഞങ്ങാട്, വിദ്യാഭ്യാസ മേഖലയിലെ മികവിന് കർണ്ണാടകത്തിലെ കൂവെമ്പ് യൂണിവേഴ്സിറ്റിയിൽനിന്നും എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഒന്നാംറാങ്കും ഗോൾഡ്മെഡലും നേടിയ അലീഷ ജോസഫ് കേളകം എന്നിവർ പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹരായി.

കോവിഡ് ഭീഷണി ശമിച്ചശേഷം കണ്ണൂരിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ സംവിധായകൻ മോഹൻ കുപ്ലേരി, രക്ഷാധികാരി ഡോക്ടർ ഷാഹുൽ ഹമീദ്, ചെയർമാൻ എം.ടി.പ്രകാശൻ, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ് എന്നിവർ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live