കോഴിക്കോട് ജില്ലാ ഒളിമ്പിക് ഗെയിംസ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ചാമ്പ്യൻഷിപ്പ് ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി.റസാഖ് ഉൽഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ ഖൊ- ഖൊ അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ശ്രീ എം വാസു സ്വാഗതം ആശംസിച്ച ഉൽഘാടന സമ്മേളനത്തിൽ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ കെ.ടി.റസാഖ് അദ്ധ്യക്ഷം വഹിച്ചു. ഫറോക്ക് മുൻസിപ്പൽ കൗൺസിലർമാരായ ശ്രീ സമീഷ്, ശ്രീ മജീദ്, ശ്രീ നിഷാദ് തുടങ്ങിയവർ ആശംസകളറിയിക്കുകയും അസോസിയേഷൻ സെക്രട്ടറി ശ്രീ കെ. ബൈജു നന്ദിയും പ്രകാശിപ്പിച്ചു. ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഇഗ്നൈറ്റ് പി.എസ്.സി കോച്ചിംഗ് സെൻ്റർ രാമനാട്ടുകര ഒന്നാം സ്ഥാനവും, അറ്റാക്കേഴ്സ് ഖൊ- ഖൊ ക്ലബ്ബ് രണ്ടാം സ്ഥാനവും വോയ്സ് ഓഫ് വൈദ്യരങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ എക്സലൻ്റ് രാമനാട്ടുകര ഒന്നാം സ്ഥാനവും ജീനിയസ് രാമനാട്ടുകര രണ്ടാം സ്ഥാനവും, വോയ്സ് ഓഫ് വൈദ്യരങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് ഡിഫെൻഡറായി രാഗിഷ, അസീമുൽ യാസിൻ എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ചെയ്സറായി അലീന പാലക്കോടൻ, അരുൺ കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ കെ.ടി റസാഖ് അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷൻ സെക്രട്ടറി ശ്രീ ബൈജു സ്വാഗതവും സി.പി ശശിധരൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ അസോസിയേഷൻ ട്രഷറർ ശ്രീജലീൽ പി ആശംസകൾ അർപ്പിച്ചു.