Peruvayal News

Peruvayal News

ലഹരി സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവർ ജീവിതത്തിൽ അതൃപ്തരാണ്.സാദിഖലി തങ്ങൾ


ലഹരി സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവർ ജീവിതത്തിൽ അതൃപ്തരാണ്.
സാദിഖലി തങ്ങൾ

ഫറോക്ക്:ജീവിതത്തില്‍നിരാശരായവരാണ് കൃത്രിമസന്തോഷങ്ങള്‍ക്ക് പിറകെ പോകുന്നതന്ന് പാണക്കാട്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരെല്ലാം ജീവിതത്തില്‍ അതൃപ്തരാണ്. പ്രശ്നങ്ങളും നിരാശയും മറക്കാനായി അവര്‍ ലഹരിയെ കൂട്ടുപിടിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലഹരി ഒരുതരത്തിലും സഹായകമല്ല. മറിച്ച് ലഹരിയുടെഉപയോഗംജീവിതത്തിലേയ്ക്ക കൂടുതല്‍ പ്രശ്നങ്ങള്‍ കടന്നു വരാന്‍ കാരണമാകുകയും ചെയ്യുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ലഹരി നിർമ്മാജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മറ്റിയുടെ പ്രവർത്തന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.നിരാശയും പ്രശ്നങ്ങളും ജീവിതത്തില്‍ നിന്ന് തുടച്ചു നീ്ക്കുക വഴി മാത്രമേ യഥാര്‍ത്ഥ സന്തോഷം കൈവരുകയുള്ളൂ. മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിവസ്തുക്കളാകട്ടെ അല്പസമയത്തേയ്ക്ക് ആ ചിന്തകളെ അകറ്റി നിര്‍ത്താന്‍ മാത്രമേ സഹായിക്കൂ. ലഹരി വിട്ടകലുമ്പോള്‍ അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങള്‍ പഴയതിനേക്കാള്‍ തീവ്രതയോടെ കടന്നു വരും. ജീവിതത്തില്‍ കൃത്രിമമായി സന്തോഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. ലഹരി ഉപയോഗിക്കുന്നവര്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. അതിന് പകരം ധീരതയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കണമെന്നും തങ്ങൾ.  ആവശ്യപ്പെട്ടു. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ലഹരി നിർമ്മാജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.എം കെ മുഹമ്മദ് കുട്ടി കാഞ്ഞിയൂർ സംഘടന ശാക്തീകരണം സംബന്ധിച്ച് സംസാരിച്ചു.ഒ- കെ കുഞ്ഞിക്കോമു മാസ്റ്റർ ആക്ടീവ് മെമ്പർഷിപ്പ് വിതരണം നടത്തി. എ എംഎസ് അലവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു.മജീദ് അമ്പലം കണ്ടി ക്യാമ്പ് പരിചയപ്പെടുത്തി. നജ്മുദ്ദീൻ മണക്കാട്ട് കർമ്മ രേഖ അവതരണം നടത്തി., മജീദ് ഹാജി വടകര, എൻ.കെ ബിച്ചിക്കോയ, സുബൈർ നെലോളി, ഹമീദ് കോട്ടുമ്മൽ, ടി.എം.സി അബൂബക്കർ ,എ.കെ അബ്ബാസ്, കെ.കെ കോയ, സലാം തറമ്മൽ, ഷരീഫ് വണ്ണക്കോട്ട്, സീനത്ത്, അസ്മ നല്ലളം, കെ.സി റുബീന, തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live