ടർഫ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണം - ടോക്ക് (ടർഫ് ഓണർസ് അസോസിയേഷൻ ഓഫ് കേരള )
കോഴിക്കോട് :
കായിക പ്രേമികളുടെ പ്രധാന ആശ്രയ കേന്ദ്രങ്ങളായ ടർഫ് മൈതാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ടർഫ് ഓണർസ് അസോസിയേഷൻ ഓഫ് കേരള (ടോക് )കോഴിക്കോട് ജില്ലാ വാർഷിക കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു .
ടർഫ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ
അംഗങ്ങളായ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ ടൂർണമെന്റ് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരി കെ മോയീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിദ്ധീഖ് പുറായിൽ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ്റെ
പുതിയ ഭാരവാഹികളായി സിദ്ധീഖ് പുറായിൽ (പ്രസിഡന്റ് ), എ. കെ. മുഹമ്മദലി ചെറൂപ്പ (ജനറൽ സെക്രട്ടറി ), ഷാജഹാൻ തിരുവമ്പാടി (ട്രഷറർ), എം. കെ. രാജേഷ് (വർക്കിങ് പ്രസിഡന്റ്),-
കമറുദ്ദീൻ ഒളവണ്ണ
മുഹമ്മദ് ഹാരിസ് പയ്യാനക്കൽ
റെനീഷ് കടലുണ്ടി (വൈസ് പ്രസിഡണ്ടുമാർ) കുട്ടിമോൻ അഴിഞ്ഞിലം
സജീഷ് നരിക്കുനി ( സെക്രട്ടറിമാർ) എന്നിവരെ
കാലിക്കറ്റ് ടവറിൽ ചേർന്ന വാർഷിക യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.