Peruvayal News

Peruvayal News

കെ.കേളുകുട്ടി മാസ്റ്റർ ഇപ്പോൾ തൊണ്ണൂറിന്റെ നിറവിലാണ്.

കെ.കേളുക്കുട്ടിമാസ്റ്റർ നവതി ആഘോഷ കമ്മിറ്റി:

കെ.കേളുക്കുട്ടിമാസ്റ്റർ നവതി ആഘോഷ കമ്മിറ്റി:
ഈ പ്രദേശത്തെ ഇടതുപക്ഷ  പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല  നേതാക്കളിൽ ഒരാളും, ജനപ്രതിനിധിയും സഹകാരിയും പത്ര പ്രവർത്തകനും, അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതൃ നിരയിൽ നിലകൊണ്ട് അവകാശ സമരങ്ങൾക്ക് നേതൃത്വം  കൊടുക്കുകയും, വിരമിച്ചശേഷം സർവീസ് പെൻഷൻകാരുടെ കരുത്തുറ്റ 
സംഘടനയായ കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ (കെ.എസ്സ്.എസ്സ്.പിയും ആരംഭകാലം  മുതൽ (1992) ഇന്നുവരെ  പ്രവർത്തന നിരതനായിരിക്കുകയും ചെയ്യുന്ന കെ. കേളുകുട്ടി മാസ്റ്റർ ഇപ്പോൾ തൊണ്ണൂറിന്റെ നിറവിലാണ്. ഇദ്ദേഹത്തിന്റെ നവതി സമുചിതം ആഘോഷിക്കണമെന്ന് കെ.എസ്സ് എസ്സ്.പി.യു പെരുവയൽ യൂണിറ്റ് കമ്മറ്റി തീരുമാനിക്കുകയും ആഘോഷ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കെ.എസ്സ്.എസ്സ്.പിയുവിന്റെ മുൻകാല പ്രവർത്തകരായിരുന്ന അന്തരിച്ച കെ. പി. ഇമ്മനുവൽ മാസ്റ്റർ, ഡോ. കെ. വി.സീതലക്ഷ്മി, പി. ടി. അന്ന കുട്ടി ടീച്ചർ, എ. എൽ ശോശാമ്മ എന്നിവരുടെ നാമധേയത്തിലുള്ള നഗരിയിൽ വെഡ് ലാൻഡ് കൺവെൻഷൻ സെന്ററിൽ ജനുവരി 18 ചൊവ്വ രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെ നവതി ആഘോഷ പരിപാടി വെച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും പരിപാടി. പെൻഷനേഴ്സ് യൂണിയന്റെ  സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എൽ.എ, സാംസ്കാരിക നായകർ കെ.എസ്ടി,എ മുൻ  പ്രസിഡണ്ട് കെ. ചന്ദ്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബാബു പറശ്ശേരി, അദ്ധ്യാപക അവാർഡ് നേതാവ് കെ. നാരാ യണൻ നമ്പൂതിരി, യൂണിയൻ ജില്ലാ പ്രസിഡണ്ട് അസ്സയിൽ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ബാബു നെല്ലുളി, പെരുവയൽ ഗ്രാമ പായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി തുടങ്ങി ഒട്ടനവധിപേർ ആശംസകളർപ്പിക്കും.
പത്രസമ്മേളനത്തിൽ ആഘോഷകമ്മറ്റി ചെയർമാൻ ഡോക്ടർ പി. കുഞ്ഞൻ,, കൺവീനർ അശോകൻ ഉണ്ടോടി, കെ. എസ്. എസ്. പി. യു  പെരുവയൽ യൂണിറ്റ്  സെക്രട്ടറി എം.എം ഉഷ ടീച്ചർ, എന്നിവരും കെ.കേളുക്കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live