മത വിശ്വാസികൾക്കിടയിൽ സഹവർത്തിത്വമുണ്ടാകണം:
ഡോ.ഹുസൈൻ മടവൂർ.
മത വിശ്വാസികൾക്കിടയിൽ സഹവർത്തിത്വമുണ്ടാകണം:
ഡോ.ഹുസൈൻ മടവൂർ.
മാത്തറ:
മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്നും മതവിശ്വാസികൾ തമ്മിൽ സഹവർത്തിത്വവും സഹകരണവും ഉണ്ടാവണമെന്നും കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
മാങ്കാവ് മണ്ഡലം കെ.എൻ.എം കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഇയാളൻമാർ ആവശ്യമില്ല. മന്ത്രവാദ ചികത്സകളും അന്ധവിശ്വാസങ്ങളും നിയമം മൂലം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി സി.സെയ്തുട്ടി ആദ്ധ്യക്ഷത വഹിച്ചു.
മുസ്തഫ തൻവീർ വിഷയാവതരണം നടത്തി.
വളപ്പിൽ അബ്ദുൽസലാം, സി. മരക്കാരുട്ടി, സാദിഖ് പട്ടേൽത്താഴം, ഫിറോസ് പുത്തൂർമഠം തുടങ്ങിയവർ പ്രസംഗിച്ചു