ഗുജറാത്ത് ഇന്റർനാഷ്ണൽ കൈറ്റ് ഫെസ്റ്റ്വെൽ 2022 ഷെമീം പക്സാൻ, ഷിജി ജെയിംസ് നയിക്കും.
32 -ാംമത് ഗുജറാത്ത് ഇന്റർനാഷ്ണൽ കൈറ്റ് ഫെസ്റ്റ് വെൽ ജനുവരി 7-ാം തിയ്യതി മുതൽ 14-ാം വരെ ഗുജറാത്തിലെ അഹമ്മദാബാദ്, സുറത്ത്, കെവടിയ, വടോതര, രാജ്കോട്ട്, വൈറ്റ് റാണ് ഓഫ് കച്ച് തുടങ്ങിയ നഗരങ്ങളിൽ വെച്ച് നടത്തുന്നു. ഗുജറാത്ത് ടൂറിസവും ഇൻക്രഡിബിൾ ഇന്ത്യയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ്വെൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നിന്നും 12 വിദേശ രാജ്യങ്ങളിൽ നിന്നും 200 ഓളം പട്ടം പറത്തൽ വിദഗ്ദർ മേളയിൽ പങ്കെടുക്കു.
പ്രസ്തുത ഫെസ്റ്റ്വെലിൽ കേരളത്തിൽ നിന്ന് ഏഴ് വനിതകൾ ഉൾപ്പെടെ 44 അംഗങ്ങളെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗത്തെ അഡ്വ. ഷെമീം പക്സാൻ (കോഴിക്കോട് ) വനിതാ വിഭാഗത്തിൽ ഷിജി ജെയിംസ് (ഇടുക്കി)നയിക്കും. ര് വിഭാഗങ്ങളലായി നടത്തുന്ന മത്സരത്തിൽ രാജ്യാന്തര വിഭാഗത്തിലും ദേശീയ വിഭാഗത്തിലുമാണ് കേരള ടീം പങ്കെടുക്കുന്നത്.
പട്ട നിർമ്മാണ ശില്പശാല, പരമ്പരാഗതമായ പട്ടം പറത്തൽ മത്സരം, കൂറ്റൻ പട്ടങ്ങളുടെ പ്രദർശനം, സ്പോർട്സ് കൈറ്റുകളുടെ പ്രദർശന മത്സരം തുടങ്ങിയ നാല് വിഭാഗങ്ങളിലാണ് കൈറ്റ് ഫെസ്റ്റിവെൽ ക്രമീകരിച്ചിരിക്കുന്നത്.
കൂറ്റൻ പട്ടങ്ങളുടെ പ്രദർശനത്തിൽ വൺ ഇന്ത്യാ കൈറ്റ് ടീമിന്റെ പറക്കും തളിക, താറാവ്, കടുവ, കരടി വിവധ മത്സ്യങ്ങളുടെ പട്ടങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. യുദ്ധവിമാനങ്ങളുടെ ശബ്ദമുള്ള സ്പോർട്സ് കൈറ്റുകളാണ് ഈ വർഷം പുതിയതായി കേരള സംഘം അവതരിപ്പിക്കുന്നത്.
പ്രതസമ്മേളനത്തിൽ പങ്കെടുത്തവർ 1. അഡ്വ. ശ്യാം പത്മൻ, 2. അബ്ദുള്ള മാളിയേക്കൽ, 3. ഷാഹിർ മണ്ണിങ്കൽ
4.ഹാഷിം കുടാക്കൽ, 5. സാഗർ ദാസ്, 6. നവീന എസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടുക: 98471 22789, 98950 43193