മടവൂർ ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്റർ സ്വിമ്മിംഗ്പൂളിൽ നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
മടവൂർ
ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്റർ സ്വിമ്മിംഗ്പൂളിൽ നീന്തൽ അറിയാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന് വരുന്ന പരിശീലനക്യാമ്പ് മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബുഷ്റ പുളോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു എ പി യൂസഫ് അലി അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾക് നീന്തൽ പരിശീലനത്തിന് അമൽ സർ നേതൃത്വം നൽകി , പി യു മുഹമ്മദ് സാലിഹ്
സ്പോർട്സ് അധ്യാപകരായ ഇല്യാസ് സർ വിജിത് കുമാർ എന്നിവർ സംസാരിച്ചു പി റസാഖ് സ്വാഗതവും അഷ്റഫ് മന്നാരത്ത് നന്ദിയും പറഞ്ഞു