Peruvayal News

Peruvayal News

മതം മനുഷ്യനന്മക്ക് വേണ്ടിയുള്ള ദൈവിക സന്ദേശമാണെന്നും മതങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നത് ദൈവദോഷമാണെന്നും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മതം മനുഷ്യനന്മക്ക് വേണ്ടിയുള്ള ദൈവിക സന്ദേശമാണെന്നും മതങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നത് ദൈവദോഷമാണെന്നും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
മതം മനുഷ്യനന്മക്ക്: 
ഡോ.ഹുസൈൻ മടവൂർ.

കൊയിലാണ്ടി: 
മതം മനുഷ്യനന്മക്ക് വേണ്ടിയുള്ള ദൈവിക സന്ദേശമാണെന്നും മതങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നത് ദൈവദോഷമാണെന്നും പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
പുതുതായി ആരംഭിക്കുന്ന YES TV ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രമുഖ മതമേലദ്ധ്യക്ഷന്മാരായ ഡോ.ഹുസൈൻ മടവൂർ, സ്വാമി നരസിംഹാനന്ദ,
ഫാദർ സായി പാറൻ കുളങ്ങര എന്നിവർ ഒന്നിച്ച് നിർവ്വഹിച്ചത് വേറിട്ട അനുഭവമായി. 
ഓരോരുത്തരും അവരവരുടെ മതമനുഷ്ഠിച്ച് ജീവിക്കുമ്പോൾ തന്നെ എല്ലാ മനുഷ്യർക്കും ശാന്തിയും സന്തോഷവും നൽകാൻ മത വിശ്വാസികൾ ശ്രമിക്കണമെന്ന് അവർ ഉപദേശിച്ചു.
മതസൗഹാർദ്ദ സന്ദേശ പ്രചാരണം മാധ്യമങ്ങളുടെ ചുമതലയാണെന്നും അക്കാര്യം ഫലപ്രദമായി നിർവ്വഹിക്കാൻ YES ടി.വിക്ക് സാധിക്കുമാറാവട്ടെ എന്ന് ആത്മീയ നേതാക്കൾ ആശംസിച്ചു.
Don't Miss
© all rights reserved and made with by pkv24live