കേരള സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് അനുവദിക്കുക
കേരള സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് അനുവദിക്കുക
സർക്കാർ കെട്ടിടത്തിൽ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് കോവിഡിന്റെ സാഹചര്യത്തിൽ ജൂലായ് മുതൽ ഡിസംബർ വരെ ആറു മാസത്തെ വാടക ഒഴിവാക്കുവാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു ജില്ലയിലെ ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വാടക ഒഴിവാക്കി കൊടുത്തിട്ടുണ്ട് എന്നാൽ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോഴും വാടക ഒഴിവാക്കി കൊടുക്കാത്ത സാഹചര്യമാണുള്ളത് സർക്കാർ പ്രഖ്യാപിച്ച ആറുമാസത്തെ വാടക വ്യാപാരികൾക്ക് ഒഴിവാക്കി കൊടുക്കണമെന്നും കോവിഡിന്റെ സാഹചര്യത്തിൽ വ്യാപാരികൾ വ്യാപാരം നടത്താൻ വലിയ രൂപത്തിലുള്ള പ്രതിസന്ധി നേരിടുകയാണ്. ബാങ്കിലെ ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ ഒമിക്രോണിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ അല്ലാതെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്ന തീരുമാനങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽഗഫൂർ അധ്യക്ഷതവഹിച്ചു , സി കെ വിജയൻ , ടീ മരക്കാർ, കെ എം റഫീഖ്, സിവി ഇഖ്ബാൽ ,ഗഫൂർ രാജധാനി, കെ സോമൻ എന്നിവർ സംസാരിച്ചു.