ഖാദി ബോർഡ് വിപണിയിലിറക്കുന്ന പുതിയ ഉൽപന്നമായ ഡിറ്റർജൻ്റ് പൗഡറിന് നാമകരണം ചെയ്ത അശ്റഫ് കല്ലോടിന് ഉപഹാരം നൽകി.
ഖാദി ബോർഡ് വിപണിയിലിറക്കുന്ന പുതിയ ഉൽപന്നമായ ഡിറ്റർജൻ്റ് പൗഡറിന് നാമകരണം ചെയ്ത അശ്റഫ് കല്ലോടിന് ഉപഹാരം നൽകി.
കേരള ഖാദി ബോർഡ് വിപണിയിലിറക്കുന്ന പുതിയ ഉൽപന്നമായ ഡിറ്റർജൻ്റ് പൗഡറിന് നാമകരണം ചെയ്ത അശ്റഫ് കല്ലോടിന് കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ കേരള ഖാദി ബോർഡ് വൈ.ചെയർമാൻ പി.ജയരാജൻ ഉപഹാരം നൽകി.
സ്ഥലം എം.എൽ പി.വി ശ്രീനിജിൻ അദ്ധ്യക്ഷനായി കിഴക്കമ്പലം (എറണാകളം) ഖാദി ഇൻഡസ്ട്രിയൽ കോംപ്ലക്സി ലായിരുന്നു ചടങ്ങ്.ഖാദി ബ്രൈറ്റ് എന്നതാണ് തെരഞ്ഞെടുക്കപ്പെട്ട പേര്. കവിതാ രചനയിൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി അവാർഡ് ഉൾപ്പെടെ നേടിയിട്ടുള്ള അശ്റഫ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം എച്ച്.എസ് എസ്.അധ്യാപകനാണ്. പേരാമ്പ്ര കല്ലോട് സ്വദേശിയാണ്