കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഗ്രാമീണ റോഡുകള്‍ക്ക് 1 കോടി രൂപയുടെ ഭരണാനുമതി
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡ് പ്രവൃത്തികള്‍ക്ക് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചുണ്ടിക്കുളം അരിയില്‍ റോഡ്, കാരക്കാട്ട് മീത്തല്‍ റോഡ്, എടത്തില്‍പടി താളിക്കുണ്ട് തണ്ടാമണ്ണില്‍ റോഡ്, സുബ്രമണ്യമംഗലം മാങ്കുനിത്താഴം പുതിയോട്ടില്‍ റോഡ്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കണ്ടിയില്‍ ഈസ്റ്റ് മലയമ്മ റോഡ്, പട്ടാളപ്പാടം കൂടാല്‍കടവ് റോഡ്, പരപ്പില്‍ കോട്ടക്കുഴി റോഡ്, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ ഉമ്മളത്തൂര്‍ റോഡ്, പുതിയോട്ടില്‍ റോഡ്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കുറഞ്ഞോളത്ത്പാലം കള്ളാടിചോല റോഡ്, പെരുമണ്ണ ചാമാടത്ത് ഇടുവാട്ടില്‍താഴം റോഡ്, കോരംപറമ്പ് പാറക്കുളം റോഡ്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി പൊക്കനാരി റോഡ്, പെരിങ്കൊല്ലന്‍തോട് ഒറ്റപ്പാലം റോഡ്, മാമ്പുഴക്കാട്ട് കോളനി റോഡ്, എന്‍.എച്ച് ബൈപ്പാസ് കുടത്തുംപാറ റോഡ്, പാലാഴി വടക്കേചാലില്‍ റോഡ്, പാലാഴി തണ്ടാംപുനത്തില്‍ റോഡ്, കുന്നംകുളങ്ങര കാളിയാംകുന്ന് റോഡ്, ഒളവണ്ണ ബാങ്ക് റോഡ്, ഒടുമ്പ്ര കുന്നത്ത് കടുപ്പിനി റോഡ്, ഇരിങ്ങല്ലൂര്‍ പൂവ്വങ്ങല്‍ റോഡ് എന്നിവയ്ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.