ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമണത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ സമരം നടത്തി
ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമണത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ സമരം നടത്തി
കോഴിക്കോട് :
ബിന്ദു അമ്മിണിക്ക് നേരെയുള്ള സംഘ് പരിവാർ അക്രമണത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ സമരം നടത്തി. ബിന്ദു അമ്മിണിക്ക് നേരെ അടിക്കടി യായി ഉണ്ടാവുന്ന അക്രമങ്ങൾക്കെതിരെ നടപടിയെടുക്കാത്ത പക്ഷം പ്രതിയാവുന്നത് ആഭ്യന്തര വകുപ്പാണ്. കാരണം സുപ്രീകോടതി നിർദ്ദേശമുണ്ടായിട്ടും യാതൊരു സുരക്ഷയും അവർ ബിന്ദു അമ്മിണിക്ക് കൊടുത്തിട്ടില്ല എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുബീന വാവാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഫസീല, ബൽകീസ് എന്നിവർ നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട സ്വാഗതവും , ജില്ലാ കമ്മറ്റി അംഗം ജമീല പി.പി നന്ദിയും പറഞ്ഞു