കേരളത്തിലെ ആദ്യത്തെ സിആർസി കെട്ടിടം നാളെ നാടിനു സമർപ്പിക്കും
കേരളത്തിലെ ആദ്യത്തെ സിആർസി കെട്ടിടം നാളെ നാടിനു സമർപ്പിക്കും
കോഴിക്കോട് : ഭിന്നശേഷി മേഖലയുടെ സമഗ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ സിആർസി യുടെ (കോംപസിറ്റ് റീജനൽ സെന്റർ ഫോർ പഴ്സൻസ് വിത് ഡിസെബിലിറ്റീസ്) കെട്ടിടം നാളെ നാടിനു സമർപ്പിക്കും. ചേവായൂർ ത്വക് രോഗ ആശുപത്രി വളപ്പിൽ 20 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യത്തോടെ ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസന പുനരധിവാസ ശാക്തീകരണ സമഗ്ര മേഖലാ കേന്ദ്രത്തിനു സ്വന്തം കെട്ടിടം നിർമിച്ചത്.
നാളെ രാവിലെ 4 ന് കേന്ദ്ര മന്ത്രി ഡോ.വിരേന്ദ്രകുമാര്‍ ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, എ നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അഠാവ്ലെ മന്ത്രി കെ.ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിനു് പുറമേ ലക്ഷദ്വീപും കോഴിക്കോട് സിആർസി യുടെ ചുമതലയിലാണ്. 2012 മുതൽ സിആർസി താല്‍ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയാണ്. രാജ്യത്ത് 21 സിആർസിക ളിൽ പ്രവർത്തന മികവിൽ മു ന്നിട്ടു നിൽക്കുന്നതാണ് കോഴിക്കോട് സിആർസിയെന്നു നിപ്മെഡ് ഡയറക്ടർ നജ്കേത റാവത്ത് പറഞ്ഞു.