കോഴിക്കോട് എന്‍എച്ച് ബൈപ്പാസിലെ അപകട മരണം :
പന്നിയെ കണ്ടെത്തി വെടിവച്ച് കൊന്നു
കോഴിക്കോട് എന്‍എച്ച് ബൈപ്പാസിലെ അപകട മരണം :
പന്നിയെ കണ്ടെത്തി വെടിവച്ച് കൊന്നു
കോഴിക്കോട്∙
എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ബൈപ്പാസിൽ തോണ്ടയാടിനു സമീപം പാലാട്ടുകാവിൽ വച്ചാണു പന്നിയെ കണ്ടെത്തിയത്. ബൈപാസിനു സമീപത്തെ കനാലിൽ പന്നിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണു പന്നിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി വെടിവച്ചു.
പന്നി കുറുകെ ചാടിയതിനെ തുടർന്നു വാനും ലോറിയും കൂട്ടിയിടിച്ച് ചേളന്നൂർ സ്വദേശി സിദ്ദീഖ് മരിച്ചിരുന്നു. കനാലിൽ കിടന്ന പന്നിയെ 4 വെടി വെച്ചാണ് കൊന്നത്. ഇതിനിടെ വനം വകുപ്പ് ഷൂട്ടറെ പന്നി ആക്രമിക്കുകയും ചെയ്തു. അപകടം നടന്നതിനു തൊട്ടടുത്താണു പന്നിയെ കണ്ടെത്തിയത്.