പ്രേംനസീറിന് സ്മരണാഞ്ജലിയർപ്പിച്ച്മലയാള ചലച്ചിത്ര സൗഹൃദവേദി
പ്രേംനസീറിന് സ്മരണാഞ്ജലിയർപ്പിച്ച്മലയാള ചലച്ചിത്ര സൗഹൃദവേദി
പത്മഭൂഷൺ പ്രേംനസീർ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വർഷം തികഞ്ഞ ദിനത്തിൽ മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട്,
പ്രേംനസീർ സ്മരണാഞ്ജലി നടത്തി.
മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി
പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ
റഹിം പൂവാട്ടുപറമ്പ്,
മുരളി ബേപ്പൂർ,
പ്രകാശ് കരുമല, ഷാനവാസ് കണ്ണഞ്ചേരി
എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ,
നടൻ നാരായണൻ നായർ,
നടി ഊർമ്മിള ഉണ്ണി,
സാഹിത്യകാരൻ മുരളീധരപണിക്കർ,
കഥാകൃത്ത് ഷിജിത് പേരാമ്പ്ര,
നോവലിസ്റ്റ് നാസർ മുതുകാട്
എന്നിവർക്ക് പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിവിധ മേഖലകളിലെ പ്രതിഭകളായ
നടൻ ബാബു പറശ്ശേരി,
നാടകകൃത്തും സംവിധായകനുമായ
സുന്ദരൻ കല്ലായി,
തച്ചിലോട്ട് നാരായണൻ,
നവീന സുഭാഷ്, മധുശങ്കർ,
വി.വി.സഞ്ചീവ്, ലിഷ്ണ എൻ.സി,
കൃദേഷ് വേങ്ങരി എന്നിവരെ ആദരിച്ചു.