കുന്നമംഗലം പഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം പഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ താറിംഗ് പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. ചെത്തുകടവ് മിനി കോഴഞ്ചേരിപ്പാടം റോഡ്, രാജീവ്ഗാന്ധി കോളനി റോഡ്, ഒറ്റപ്പിലാക്കിൽ കാഞ്ഞിരപ്പറമ്പ് റോഡ് എന്നിവയുടെ നവീകരണമാണ് നടത്തിയത്.
പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയായിരുന്നു ഈ റോഡുകൾക്കായി അനുവദിച്ചിരുന്നത്.
കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി ശിവദാസൻ നായർ, എം.എം രജയ്, പി രാജീവ്, കെ.കെ ഭരതൻ സംസാരിച്ചു.