കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടുനൽകി. അധ്യാപകനെ ആദരിച്ചു.
മാവൂർ :
കുടിവെള്ള പദ്ധതിക്കായ് സ്ഥലം വിട്ടുനൽകിയ അധ്യപകനെ ആദരിച്ചു.
കുടിവെള്ളത്തിനായ് വളരെയധികം പ്രയാസപ്പെടുന്നപാഴൂർ ചക്കാലൻ കുന്നത്തു പ്രദേശത്തുകാർക്ക് തന്റെ ആവശ്യത്തിനായ് നിർമാണമാരംഭിച്ച വീട്ടുകിണർ വിട്ടുകൊടുത്ത മാതൃകയായയായ
കൊടിയത്തൂർ ജി.എം.യു.പി.സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ പാഴൂർ എം.കെ.മുഹമ്മദ് ബഷീർ മാസ്റ്ററാണ് നാട്ടുകാരുടെ ആദരം ഏറ്റുവാങ്ങിയത്
ലോക് ഡൗൺ നാളുകളിൽ സഹോദരൻ ഇസ്ഹാഖും വീട്ടുകാരും ചേർന്ന് നിർമിച്ച കിണർ പ്രദേശത്തുകാർക്ക് കുടിവെള്ള പദ്ധതിക്കു വേണ്ടികിണറിന് സ്ഥലം തേടുന്ന വിവരമറിഞ്ഞതോടെയാണ് 'വാർഡ് മെമ്പർ മുഖേന വീട്ടുമുറ്റത്തെകിണർ ഉൾപ്പെടുന്ന ഒരു സെന്റ് സ്ഥലം അദ്ദേഹം വിട്ടു നൽകുകയായിരുന്നു.
തുടർന്ന് ത്രിതല പഞ്ചായത്തംഗങ്ങരുടെ ശ്രമഫലമായി ഒൻപതുലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ബഷീർ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു..കുന്ദമംഗലം ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക് അംഗം സുഹ്റ വെള്ളക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ' വാർഡ് അംഗം ഇ.വി.വത്സല
ഫഹദ് പാഴൂർ, പി.പി.കരീം.ജലീൽ പാഴൂർ ,സമദ് പറമ്പിൽ , മൻസൂർ നാരങ്ങാളി, പി.ടി.അബ്ദുല്ല
എന്നിവർ സംസാരിച്ചു.