സ്പാർക്ക് സംബന്ധിച്ച വിഷയങ്ങളും അനദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണും:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി
സ്പാർക്ക് സംബന്ധിച്ച വിഷയങ്ങളും അനദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണും:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും കൂടാതെ സ്പാർക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംശയങ്ങളും അതിന്റെ നിവാരണങ്ങളും ഒരുക്കുന്നു.
ഇന്ന് നടന്ന ജില്ല ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. സ്പാർക്കുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും ഒരുപാട് അനധ്യാപകർക്ക് പ്രയാസം നേരിടുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹാരത്തിനായി ഉടൻതന്നെ സ്പാർക്കിലെ എല്ലാ സംശയങ്ങൾക്കും ആയി ലൈവായി ക്ലാസുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിങ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി.
കോഴിക്കോട് BEM ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന യോഗത്തിൽ
ജില്ലാ സെക്രട്ടറി ആൻ്റണി ജെയിംസ് സ്വാഗതവും അസ്ക്കർ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
ജില്ലാ കമ്മറ്റി ഭാരവാഹികൾ എല്ലാം തന്നെ യോഗത്തിൽ ക്രത്യസമയത്ത് തന്നെ എത്തിയിരുന്നു.
അബുബക്കർ, അസ്ഹർ, ബഷീർ,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ ഡിസംബറിൽ അനധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി DD ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഗടിപ്പിച്ചിരുന്നു.
അത് വൻ വിജയത്തിലേക്ക് മാറി.
അനധ്യാപകരുടെ ന്യായമായ പ്രശ്നങ്ങൾക്ക് രാവും പകലും കൂടെയുണ്ടാവുമെന്ന് സ്വാഗത പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി കുട്ടിചേർത്തു.
ചsണ്ടിന് സാജിദ് റഹ്മാൻ നന്ദി രേഖപ്പെടുത്തി