കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് ജില്ലാ സമ്മേളനവും, സർവീസിൽ നിന്നും വിരമിക്കുന്ന വർക്ക് യാത്രയയപ്പ് സംഗമവും
2022 ജനുവരി 29 ന്
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് ജില്ലാ സമ്മേളനവും, സർവീസിൽ നിന്നും വിരമിക്കുന്ന വർക്ക് യാത്രയയപ്പ് സംഗമവും
2022 ജനുവരി 29 ന്
കോഴിക്കോട്:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കോഴിക്കോട് ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഒത്തുചേർന്നു.
കോവിഡിൻ്റെയും, ഒമിക്രോണിൻ്റെയും വ്യാപകമായ ഈ ഒരു സാഹചര്യത്തിൽ ഏതെല്ലാം രീതിയിൽ ജില്ലാ സമ്മേളനവും, മറ്റു യാത്രയപ്പും എങ്ങനെ നടത്തണമെന്ന് വിശദമായി ചർച്ച ചെയ്തു.
തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ഇന്ന് നടന്ന സംഗമം.
നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 29 ന് കോഴിക്കോട് ശിക്ഷക്സദനിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ സർവീസിൽ നിന്നും വിരമിക്കുന്ന വർക്ക് യാത്രയയപ്പും, അസോസിയേഷൻ മെമ്പർമാരുടെ മക്കൾക്ക് ഉപഹാര സമർപ്പണം നടക്കും.
ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൺവൻഷനിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ആന്റണി ജയിംസ് സ്വാഗതവും, പ്രസിഡണ്ട് അസ്കർ അധ്യക്ഷതയും വഹിച്ചു.
മുൻ പ്രസിഡണ്ട് എൻ എം അസർ ചർച്ചക്ക് തുടക്കം കുറിച്ചു.
ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി
വിവിധയിനം ഇനം സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
അബൂബക്കർ ,ഹാരിസ്, വിജേഷ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ട്രഷറർ സാജിദ് റഹ്മാൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി