കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
കോഴിക്കോട്:
കേരളത്തിലെ അനധ്യാപകരുടെ സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്.
മെമ്പർഷിപ്പ് വിതരണം മാത്രമല്ല സ്കൂളിലെത്തുമ്പോൾ തന്നെ മെമ്പർമാരുടെ സുഖദുഃഖ അന്വേഷണങ്ങളും നടത്തി പോരുന്നുണ്ട്.
ഇന്ന് കലണ്ടർ വിതരണം നടത്തിയിട്ടുണ്ട്.
ജില്ലയിൽ നാല് സ്ക്വാഡുകളായി തിരിച്ചുകൊണ്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്.
മെമ്പർഷിപ്പ് ക്യാമ്പയിൻ ഔപചാരിക ഉദ്ഘാടനം സിറ്റി സ്കൂളായ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.
മുൻ പ്രസിഡണ്ട് എൻ എം അസറിന് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയായ ആന്റണി ജെയിംസ് മെമ്പർഷിപ്പ് കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം ചെയ്തു.
ചടങ്ങിൽ അബൂബക്കർ ഫറൂഖ്, ഫൈസൽ പെരുവയൽ, റോഷൻ കോഴിക്കോട്, സമീറാ കുറ്റിച്ചിറ തുടങ്ങിയവർ സന്നിഹിതരായി