കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ [KSCWU] കൊണ്ടോട്ടി മണ്ഡലം സമ്മേളനം
കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ [KSCWU] കൊണ്ടോട്ടി മണ്ഡലം സമ്മേളനം .
കൈതകുണ്ട 4 സീസൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹു:അലവി കുട്ടി കൊട്ടപ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ബഹു: ഫൈസൽ പെരിയമ്പലം സ്വാഗതം പറയുകയും ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ അബ്ദുള്ളക്കോയ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.
മുഖ്യ പ്രഭാഷണം KSCWU ജില്ലാ സെക്രട്ടറി ബഹു: കുഞ്ഞിമോൻ കുറിയോടം നിർവഹിച്ചു. ബഹു: വഹാബ് തിരൂരങ്ങാടി, ബഹു: പ്രകാശൻ തവനൂർ, ബഹു: ബഷീർ പാണ്ടികശാല, ബഹു: മധുസൂധനൻ, ബഹു: ജംസി എടക്കര, ബഹു: അഹമ്മദ് കുഞ്ഞിപ്പ, ബഹു: ജാഫർ ഒളവട്ടൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി ബഹു: മൂസക്കോയ പെരിങ്ങാവ് (പ്രസിഡൻ്റ്), ബഹു: സന്തോഷ് നായർ ആലക്കപറമ്പ് (സെക്രട്ടറി), ബഹു: റശീദ് പറവൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.