Peruvayal News

Peruvayal News

കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം കുറിച്ചത്. 
കേരളത്തിലെ
സൗരോർജ്ജ
വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പദ്ധതിയാണ് സൗര. പുനരുപയോഗ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദ്യുതിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ്. 

ലക്ഷ്യമിടുന്ന 1000 മെഗാവാട്ടിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് മാത്രമാണ് കണ്ടെത്തുന്നത്. ഇതിൻ്റെ ഭാഗമായി കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയം പ്രഖ്യാപിച്ച രണ്ടാംഘട്ട സബ്സിഡി പ്രോഗ്രാമിൻ്റെ സഹായത്തോടെയും കേരള സർക്കാരിൻ്റെ അംഗീകാരത്തോടെയും ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്നതാണ് സൗര പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായുള്ള ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി സ്കീം. 

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു.സി പ്രീതി, ഷബ്ന റഷീദ്, വാർഡ് മെമ്പർ യു.സി ബുഷ്റ സംസാരിച്ചു. കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സി. എഞ്ചിനീയർ ഷാജി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി ചന്ദ്രബാബു സ്വാഗതവും അസി. എക്സി. എഞ്ചിനീയർ പ്രസാദ് കുട്ടൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live